ഉക്രൈയ്ന്റെ വിക്ടറി പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് സെലെൻസ്കി

SEPTEMBER 19, 2024, 6:23 AM

കീവ്: ഉക്രെയ്നിൽ സമാധാനം കൊണ്ടുവരാനും രാജ്യത്തെ ശക്തമായി നിലനിർത്താനും ഉദ്ദേശിച്ചുള്ള തൻ്റെ "വിജയ പദ്ധതി" പൂർത്തിയായതായി  പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി.

അടുത്തയാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിൻ്റെയും ജനറൽ അസംബ്ലിയുടെയും സെഷനുകളിൽ പങ്കെടുക്കുമ്പോൾ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് മുന്നിൽ തൻ്റെ പദ്ധതി അവതരിപ്പിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു.

"ഇന്ന്, ഞങ്ങളുടെ വിജയ പദ്ധതി പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞുവെന്ന് പറയാം. എല്ലാ പോയിൻ്റുകളും എല്ലാ പ്രധാന ഫോക്കസ് ഏരിയകളും പ്ലാനിൻ്റെ ആവശ്യമായ എല്ലാ വിശദമായ കൂട്ടിച്ചേർക്കലുകളും പൂർത്തിയായി. അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം- സെലെൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

ജൂണിൽ സ്വിറ്റ്‌സർലൻഡ് ആതിഥേയത്വം വഹിച്ച സമാധാന ഉച്ചകോടിയുടെ കേന്ദ്രബിന്ദുവായിരുന്നു ഈ പദ്ധതി. കഴിഞ്ഞ  2-1/2 വർഷത്തിലേറെയായി റഷ്യയുമായി സംഘർഷത്തിലാണ് ഉക്രെയ്ൻ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam