രണ്ടാം വന്ദേഭാരത് സ്ലീപ്പർ ദക്ഷിണറെയില്‍വെക്കോ? മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ വേണമെന്ന് യാത്രക്കാർ

SEPTEMBER 22, 2024, 8:27 AM

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം വന്ദേഭാരത് സ്ലീപ്പർ ദക്ഷിണറെയില്‍വേക്കാണെന്ന സൂചന വന്നതോടെയാണ് ഈ പാതയില്‍ വേണമെന്ന ആവശ്യമുയരുന്നത്.

രാജ്യത്ത് പ്രവർത്തിക്കുന്ന 51 വന്ദേഭാരതങ്ങളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കേരളത്തിലെ ട്രെയിനിലാണ്. വന്ദേസ്ലീപ്പറിന് അതിലുംകൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ മംഗളുരു-തിരുവനന്തപുരം റൂട്ടില്‍ മൂന്നു രാത്രിവണ്ടികള്‍ മാത്രമാണ് ഓടുന്നത്. മാവേലി, മലബാർ, തിരുവനന്തപുരം എക്സ്പ്രസ് (16348) എന്നിവ. മൂന്നു വണ്ടികളിലും എന്നും റിസർവേഷൻ വെയിറ്റിങ്ങിലാണ്.

vachakam
vachakam
vachakam

ഉത്സവസീസണില്‍ ഒരു മാസംമുമ്ബ് ബർത്ത് നിറയും. മലബാർ എക്സ്പ്രസ് വൈകീട്ട് 6.15-ന് മംഗളൂരു വിട്ടാല്‍ രാത്രി തിരുവനന്തപുരത്തേക്ക് വണ്ടിയില്ല.

ശേഷം വന്ദേസ്ലീപ്പർ ഓടിച്ചാല്‍ റൂട്ടില്‍ മറ്റു ഗതാഗത തടസ്സങ്ങളുണ്ടാകില്ലെന്നാണ് അഭിപ്രായം. ജനറല്‍ കോച്ചുമാത്രമുള്ള തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ തീവണ്ടി ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് സർവീസ് നടത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam