20-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

SEPTEMBER 22, 2024, 7:34 AM

ഇടുക്കി: ഇരുപതുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ  യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. 

ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചുവീട്ടിൽ ജെസ്ബിൻ സജിയെയാണ് പൊലീസ് പിടി കൂടിയത്. 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ ജെസ്ബിൻ സജി പരിചയപ്പെടുന്നത്. 

തുടർന്ന് കാൽവരിമൗണ്ട് , കോട്ടയം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജ്കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു. മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. 

vachakam
vachakam
vachakam

2023 ജൂൺ മുതൽ നവംബർ വരെയുള്ള സമയത്താണ് പീഡനം നടന്നത്. നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. 

ഇതറിഞ്ഞ യുവതി ഉപ്പുതറ പൊലീസിൽ പരാതി നല്കുകയായിരുന്നു.   ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി മറ്റു പെൺകുട്ടികളെയും സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam