കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്: കേസ് വിജിലൻസിന് കൈമാറാൻ നീക്കം

SEPTEMBER 22, 2024, 8:12 AM

കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാൻ നീക്കം. ക്രൈംബ്രാഞ്ചിനും പ്രതിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് വിജിലൻസിന് കൈമാറണമെന്നവശ്യപ്പെട്ട് ജില്ലാ പൊലീസ് സംഘം ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നാട് വിട്ട പ്രതി അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിലാണ്. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും നഗരസഭയിൽ മൂന്ന് കോടി തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരനെ പിടികൂടാനായില്ല.

വിദേശത്തുള്ള ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാനുള്ള സാധ്യതകള്‍ കണക്കിലെടുത്തു നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും, അതും ഉണ്ടായിട്ടില്ല. ശാസ്ത്രീയ നിരീക്ഷണം തുടരുകയാണെന്നും വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. 

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ഡിജിപിക്ക് കത്ത് നൽകി. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിയായ കേസുകളുടെ അന്വേഷണ ചുമതല വിജിലന്‍സിനാണ്.

ഇത് ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam