ഓർമാ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷങ്ങൾ നാളെ ഞായറാഴ്ച

SEPTEMBER 22, 2024, 7:59 AM

ഫിലഡൽഫിയ : ഓർമാ ഇന്റർനാഷണലിന്റെ ഫിലിഡൽഫിയ ചാപ്റ്ററിൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷങ്ങൾ നാളെ ഞായറാഴ്ച, സെപ്തംബർ 22 വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ സെന്റ് തോമസ്സ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടക്കും. ഓർമാ ഇന്റർനാഷണൽ  ഫിലഡൽഫിയ ചാപ്റ്ററിന്റെ പുതു ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രാന്റ് പേരന്റ്‌സിനും കുട്ടികൾക്കുമുള്ള അവാർഡ് സമ്മാനിക്കലും ആഘോഷങ്ങളുടെ ഭാഗമാണ്. 'ഗുരു ശ്രേഷ്0 അവാർഡ് ജേതാവ് ഫാ.എം.കെ. കുര്യാക്കോസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചാൻസിലർ റവ.ഡോ. ജോർജ് ദാനവേലിൽ മുഖ്യ സന്ദേശം നൽകും.

ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്രർ ഓഗസ്റ്റ് 11ന്  ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഗ്രാന്റ് പാചക മത്സരത്തിലെയും, കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക്, ട്രോഫികളും സമ്മാനങ്ങളും, സെപ്തംബർ 22 ഞായറാഴ്ച ഓർമാ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷ വേദിയിൽ നൽകും. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, മാപ് പ്രസിഡന്റ്  സ്രീജിത് കോമത്ത്, പമ്പാ മുൻ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാൻ, കലാ പ്രസിഡന്റ് ഷാജി മിറ്റത്താനി, പിയാനോ പ്രസിഡന്റ് സാറാ ഐപ്പ് എന്നിവർ സമ്മാനദാനം നിർവ്വഹിക്കും. വിവിധ കലാ പരിപാടികളും വറൈറ്റി ഡിന്നറും ആഘോഷങ്ങൾക്ക് മിഴിവേകും.

ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ ഫിലഡൽഫിയാ ചാപ്റ്റർ ഭാരവാഹികളായ സാമൂഹ്യപ്രവർത്തക ഷൈലാ രാജൻ (ഓർമാ ഇന്റർനാഷണൽ ഫിലാ ചാപ്റ്റർ പ്രസിഡന്റ്  267-231-2930), ജിത് ജേ (വൈസ് പ്രസിഡന്റ് 267-367-9333), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി 267-469-8487), സെബിൻ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി 267-538-7272), മറിയാമ്മ ജോർജ് (ട്രഷറർ 267-357-1542), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്റ് ട്രഷറർ 717-856-1844), ജോയി തട്ടാർകുന്നേൽ (എക്‌സിക്യൂട്ടിവ് മെംബർ 845-796-6279), സേവ്യർ ആന്റണി (എക്‌സിക്യൂട്ടിവ് മെംബർ 267-467-1691) എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്യുന്നു.

vachakam
vachakam
vachakam

ജോലിത്തിരക്കുകളിൽ മാതാപിതാക്കൾ സമയക്കുറവെന്ന  തടസ്സങ്ങളിൽ പതറുമ്പോൾ, പുതു തല മുറയ്ക്ക് വഴിവെളിച്ചമേകാൻ മുത്തച്ഛനും മുത്തച്ഛിയുമുണ്ട് എന്ന ആശ്വാസമാണ് ഭാവിയുടെ ബലം. ഈ തിരിച്ചറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഓർമാ ഇൻന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ സെലിബ്രേഷൻ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

മനുഷ്യ സ്‌നേഹ നിർഭരമായ, കേരളാ കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിന്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ  പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇന്റർനാഷനൽ പ്രവർത്തിക്കുന്നത്. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇന്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇന്റർനാഷണലിന്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ലയൺസ് ഇന്റർനാഷണൽ, ജേസീസ് ഇന്റർനാഷണൽ എന്നീ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ ആരംഭിച്ച് ലോകമെമ്പാടും പ്രസക്തമായതു പോലെ,വിശ്വജനീന മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയാണ്, ഓർമാ ഇന്റർനാഷണൽ നിലകൊള്ളുന്നത്.

vachakam
vachakam
vachakam

പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിന്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമാ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അമേരിക്കയിൽ അദ്ധ്യാപകനുമായ ജോസ് തോമസിന്റെ നേതൃത്വത്തിൽ, ഓർമാ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ, ആഗോള മലയാളികളുടെ പങ്കാളിത്തം കൊണ്ട് വിജയ പതാക ഉയർത്തുന്ന വേളയിൽ, ഓർമാ ഇന്റർനാഷണൽ ഫിലിഡൽഫിയ ചാപ്റ്ററിന്റെ നവ ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമാ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷിൻ പ്‌ളാമൂട്ടിൽ, പബ്‌ളിക് അഫയേഴ്‌സ് ചെയർ വിൻസന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമാ ഇന്റർനാഷണൽ അമേരിക്കാ പ്രൊവിൻസ് പ്രസിഡന്റ് അലക്‌സ് തോമസ്, വൈസ് പ്രസിഡന്റ് സർജന്റ് ബ്‌ളെസ്സൺ മാത്യൂ, സെക്രട്ടറി അലക്‌സ് അബ്രാഹം, ട്രഷറർ റോബർട് ജോൺ അരീച്ചിറ എന്നിവരും, ഓർമാ ഇന്റർനാഷണൽ ജനറൽ സെക്രട്ടറ്റി ഷാജി അഗസ്റ്റിന്റെയും ഓർമാ ഇന്റർനാഷ്ണൽ ഇന്ത്യാ റീജിയൺ പ്രസിഡന്റ് കെ.ജെ. ജോസഫ് മാസ്റ്ററിന്റെയും കേരളാ ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിന്റെയും പ്രതിനിധികളും ആശംസകൾ അർപ്പിച്ച് സംസാരിക്കും.

പി.ഡി. ജോർജ് നടവയൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam