അവരും മനുഷ്യരാണ്! കേറ്റിനും വില്യമിനും സുഖം പ്രാപിക്കാന്‍ സമയം ആവശ്യമാണെന്ന് മുന്‍ വക്താവ്

MARCH 25, 2024, 5:30 AM

ലണ്ടന്‍: വെയില്‍സ് രാജകുമാരനും രാജകുമാരിക്കും ആളുകള്‍ സുഖം പ്രാപിക്കാന്‍ സമയം നല്‍കണമെന്ന് മുന്‍ രാജകീയ വക്താവ് പറഞ്ഞു. മുമ്പ് ദമ്പതികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന പാഡി ഹാര്‍വേഴ്‌സണ്‍, കെന്‍സിംഗ്ടണ്‍ പാലസിന്റെ പ്രഖ്യാപനത്തോട് യോജിച്ചു. ഇത് വെറുമൊരു സ്ഥാപനമല്ല, ഒരു കുടുംബമാണ്. അവരും മനുഷ്യരാണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

തന്റെ ആരോഗ്യനിലയെ കുറിച്ച് ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം താന്‍ ചികിത്സ ആരംഭിച്ചതായി കാതറിന്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വയറിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ക്യാന്‍സര്‍ കണ്ടെത്തിയതെന്ന് അവര്‍ വ്യക്തമാക്കിയത്. ക്യാന്‍സറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രാജകുമാരി പൂര്‍ണ്ണമായി സുഖം പ്രാപിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം പറയുന്നു.

അതേസമയം ചാള്‍സ് നല്ല മാനസികാവസ്ഥയിലാണെന്നും എന്നാല്‍ രാജകീയ ചുമതലകളിലേക്ക് മടങ്ങുന്നതില്‍ നിന്ന് വൈദ്യസഹായം അദ്ദേഹത്തെ തടയുന്നതില്‍ നിരാശയുണ്ടെന്നും രാജാവിന്റെ അനന്തരവന്‍ പീറ്റര്‍ ഫിലിപ്സ് സ്‌കൈ ന്യൂസ് ഓസ്ട്രേലിയയോട് പറഞ്ഞു.

കാന്‍സര്‍ രോഗനിര്‍ണയത്തെ തുടര്‍ന്ന് ചാള്‍സ് രാജാവ് തന്റെ പൊതുപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തി ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തെ ഞെട്ടിച്ച പുതിയ വാര്‍ത്ത വന്നത്. ലണ്ടന്‍ ക്ലിനിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരും ഒരേ സമയം ചികിത്സയിലായിരുന്നു.

''ഇത് പക്ഷപാതപരമാണെന്ന് ഞാന്‍ കരുതുന്നു, അവരില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ നിങ്ങള്‍ ആ അവസ്ഥയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും അത് വളരെയധികം ബുദ്ധിമുട്ടേറിയതാണെന്ന് .'' മിസ്റ്റര്‍ ഹാര്‍വര്‍സണ്‍ ബിബിസിയുടെ സണ്‍ഡേ വിത്ത് ലോറ ക്യൂന്‍സ്‌ബെര്‍ഗ് പ്രോഗ്രാമിനോട് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam