അഴിമതിക്കേസില്‍ റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റില്‍ 

APRIL 25, 2024, 8:29 AM

മോസ്കോ: അഴിമതിക്കേസില്‍ റഷ്യൻ പ്രതിരോധ ഉപമന്ത്രി തിമുർ ഇവാനോവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിരോധ വ‌കുപ്പിനുവേണ്ടി കരാർ ജോലി നേടിക്കൊടുക്കുന്നതിന് പത്തു ലക്ഷം റൂബിള്‍ (10,800 ഡോളർ) കൈക്കൂലിയായി വാങ്ങിയതിനാണ് അറസ്റ്റെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇവാനോവിനെ മോസ്‌കോയിലെ കോടതി അദ്ദേഹത്തെ ജൂൺ 23 വരെ റിമാൻഡ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 15 വർഷംവരെ തടവുശിക്ഷ ലഭിക്കാം. അറസ്റ്റിനെതിരേ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഡെനിസ് ബാലുയേവ് പറഞ്ഞു.

2016-ൽ പ്രതിരോധ മന്ത്രാലയത്തിലേക്ക് നിയമിതനായ ഇവാനോവ് റഷ്യയുടെ സൈനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. 

vachakam
vachakam
vachakam

48 കാരനായ ഇവാനോവ് പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിൻ്റെ വിശ്വസ്തനായിരുന്നു. അതേ സമയം ഇവാനോവിനെതിരായ കേസിൻ്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ മരിയുപോളിലെ നിർമാണ പ്രവർത്തനങ്ങളിലെ അഴിമതിയാണ് ഇവാനോവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് ഇവാനോവിനെ ജയിലിലടച്ചതെന്ന മാധ്യമ റിപ്പോർട്ടുകൾ റഷ്യ നിഷേധിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam