പാട്ട്, നൃത്തം, സെക്സ്; കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ  കന്യകമാരുടെ 'പ്ലഷർ സ്ക്വാഡ്'

MAY 2, 2024, 7:13 PM

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ ഓരോ വർഷവും 25 കന്യകമാരെ തിരഞ്ഞെടുക്കുന്നതായി വെളിപ്പെടുത്തൽ. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. മിറർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

കിം ജോങ് ഉൻ തൻ്റെ 'പ്ലഷർ സ്ക്വാഡി'നായി ഓരോ വർഷവും 25 കന്യക പെൺകുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് പാർക്ക് ആരോപിച്ചു. സൗന്ദര്യം, വിശ്വാസ്യത, രാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതെന്ന് അവർ പറഞ്ഞു. തന്നെയും രണ്ട് തവണ ഓഡിഷന് വിളിച്ചിരുന്നുവെന്നും എന്നാൽ കുടുംബ പശ്ചാത്തലം  കാരണം തിരഞ്ഞെടുത്തില്ലെന്നും യുവതി വെളിപ്പെടുത്തി. 


vachakam
vachakam
vachakam

എല്ലാ ക്ലാസ് മുറികളും സന്ദർശിക്കുകയും സുന്ദരിയായ പെൺകുട്ടികളെ കണ്ടെത്തിയാൽ അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യുമെന്നും പാർക്ക് പറഞ്ഞു. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ ഇല്ലാതാക്കുന്നുണ്ടെന്നും ഇവർ വെളിപ്പെടുത്തി. 


പെൺകുട്ടികളെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവർ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ വൈദ്യപരിശോധന നടത്തും. പരിശോധനയ്ക്കിടെ, ചെറിയ വൈകല്യം പോലും അയോഗ്യതയാണ്. കടുത്ത പരിശോധനകൾക്ക് ശേഷം മാത്രമേ പെൺകുട്ടികളെ മാത്രമേ പ്യോങ്‌യാങ്ങിലേക്ക് അയക്കൂ. 

vachakam
vachakam
vachakam

25 പെൺകുട്ടികളെ മൂന്ന് ​ഗ്രൂപ്പായി തിരിക്കുകയും രണ്ട് ​ഗ്രൂപ്പുകൾക്ക് മസാജ്, പാട്ട്, നൃത്തം എന്നിവയാണ് ചുമതല. മൂന്നാമത്തെ ​ഗ്രൂപ്പിന് കിം ആവശ്യപ്പെടുന്ന നേതാക്കളുമായും ആളുകളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടലുമാണ് ചുമതലയെന്ന് ഇവർ വെളിപ്പെടുത്തി.  1970-കളിലെ കിം ജോങ് ഉന്നിൻ്റെ പിതാവ് കിം ജോങ്-ഇന്നിന്റെ കാലഘട്ടത്തിലാണ് ഈ "പ്ലഷർ സ്ക്വാഡിൻ്റെ"  ആരംഭമെന്നും പാർക്ക് വിശദീകരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam