ഉക്രെയ്ന്‍ വിഷയത്തില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

MAY 15, 2024, 7:50 PM

മോസ്‌കോ: ഉക്രെയ്ന്‍ വിഷയത്തില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയുള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും പുടിന്‍ പറഞ്ഞു. ചൈനാ സന്ദര്‍ശനത്തിന് തിരിക്കും മുന്‍പാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം. 

''ഞങ്ങള്‍ ഉക്രെയ്നുമായി ഒരു സംഭാഷണത്തിന് തയ്യാറാണ്, എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഞങ്ങളുള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താവണം,'' പുടിന്‍ പറഞ്ഞു.

2022-ല്‍ ഉക്രെയ്നെ ആക്രമിച്ച ശേഷം ഇതാദ്യമായാണ് സമാധാന സംഭാഷണത്തിന് റഷ്യന്‍ പ്രസിഡന്റ് സന്നദ്ധത പ്രകടിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വടക്കുകിഴക്കന്‍ ഉക്രെയ്‌നിലെ ഖാര്‍കിവ് മേഖലയില്‍ റഷ്യയുടെ സൈന്യം ആക്രമണം ആരംഭിച്ച സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ദ്വിദിന ചൈന സന്ദര്‍ശനം. 

റഷ്യ ഒരിക്കലും ചര്‍ച്ചയ്ക്ക് വിസമ്മതിച്ചിട്ടില്ലെന്ന് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. 'സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഈ സംഘര്‍ഷത്തിന്റെ സമഗ്രവും സുസ്ഥിരവും നീതിയുക്തവുമായ ഒത്തുതീര്‍പ്പാണ്' തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ബീജിംഗില്‍ കൂടിക്കാഴ്ച നടത്തുമെന്നും സമഗ്രമായ പങ്കാളിത്തവും തന്ത്രപരമായ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റഷ്യ പ്രസ്താവനയില്‍ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam