ചാള്‍സ് രാജാവിന്റെ കാവല്‍ക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണൂ

JULY 24, 2024, 6:49 AM

ലണ്ടന്‍: ലണ്ടനില്‍ രാജാവിന്റെ ചാള്‍സ് രാജാവിന്റെ കാവല്‍ക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടന്‍ മ്യൂസിയത്തിന് പുറത്ത് നിന്ന കുരിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് സംഭവം. യുവതിക്ക് കടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയുടെ വലതുകൈക്കാണ് കടിയേറ്റത്. ഈ സമയം നിരവധി ടൂറിസ്റ്റുകള്‍ സമീപത്തുണ്ട്. പലരും കുതിരയ്ക്കൊപ്പം ഫോട്ടോയെടുക്കാനായി കാത്തുനില്‍ക്കുന്നവരുമാണ്. യുവതി സമീപത്തേക്ക് എത്തുമ്പോള്‍ വളരെ പെട്ടന്ന് കുതിര ഇവരുടെ കയ്യില്‍ കടിക്കുകയായിരുന്നു. കുതിരയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിക്കേറ്റ യുവതി കരഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ പകര്‍ത്തുന്നയാള്‍ അറിയിക്കുന്നതോടെ സഹായത്തിനായി പൊലീസും സ്ഥലത്തെത്തുന്നുണ്ട്. കുതിരകള്‍ ആക്രമിച്ചേക്കാമെന്നും അവയെ തൊടരുതെന്നും അകലം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോ ഇതുവരെ 32 മില്യണ്‍ ആളുകള്‍ കണ്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam