റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡർ വാഹനാപകടത്തിൽ മരിച്ചു

JULY 24, 2024, 8:28 PM

തുർക്കി: റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡറും, മോട്ടോർ സൈക്കിൾ മോഡലുമായ ടാറ്റിയാന ഒസോലിന തുർക്കിയിൽ അപകടത്തിൽ മരിച്ചു. 38 കാരിയായ ഒസോലിനയെ മുഗ്‌ലയ്ക്കും ബോഡ്‌റമിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ദി സൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒസോലിനയുടെ  ചുവന്ന ബിഎംഡബ്ല്യു എസ്1000ആർആർ 2015-ൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരുന്നു.

തുർക്കിയിൽ നിന്നുള്ള മറ്റൊരു ബൈക്ക് യാത്രികനായ ഒനൂർ ഒബുട്ടിന് പരിക്കേറ്റു, മൂന്നാമൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെക്കുറിച്ച് അധികൃതർ ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്.

vachakam
vachakam
vachakam

പ്രവിശ്യാ തലസ്ഥാനമായ മുഗ്ലയ്ക്കും പ്രശസ്തമായ തീരദേശ റിസോർട്ടായ ബോഡ്രത്തിനും ഇടയിൽ മിലാസിന് സമീപമാണ് അപകടമുണ്ടായത്. ഒസോലിനക്ക്  ടിക് ടോക്കിൽ അഞ്ച് ദശലക്ഷവും യൂട്യൂബിൽ രണ്ട് ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 960,000 പേരും ഫോളോവേഴ്സ് ഉണ്ടായിരുന്നു. 

മൂന്ന് ദിവസം മുമ്പ്, ജോർജിയയിൽ നിന്ന് ഗ്രീസ് അതിർത്തിയിലേക്ക് കരിങ്കടൽ തീരത്ത് സവാരി ചെയ്യുന്നതിനിടെ അക്കാബത്തിൽ നിന്ന് ഒരു ബിക്കിനി ഫോട്ടോ ഒസോലിന പോസ്റ്റ് ചെയ്തിരുന്നു. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കിക്ക്‌സ്റ്റാർട്ടർ ഓസോലിനയെ 2023-ൽ “മോട്ടോബ്ലോഗർ” ആയും ഈ വർഷം ഏപ്രിലിൽ “ട്രാവൽ ബ്ലോഗർ ഓഫ് ദ ഇയർ” ആയും പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam