ഫ്രഞ്ച് അത്ലറ്റിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാം! ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഹിജാബിന് വിലക്ക്

JULY 26, 2024, 5:00 PM

പാരീസ്: പാരീസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റി. നേരത്തെ ഹിജാബണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച സംഭവം വിവാദമായിരുന്നു. പരേഡില്‍ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്സ് കമ്മിറ്റി അറിയിച്ചു.

400 മീറ്റര്‍, മിക്സഡ് റിലേ മത്സരങ്ങളിലാണ് 26 കാരി പങ്കെടുക്കുന്നത്. 'നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ഹിജാബ് ധരിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല''.

ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റിയില്‍ നിന്ന് ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ലഭിച്ചത്. ഇതോടെ ഉദ്ഘാടന ചടങ്ങില്‍ ടീമിന്റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. സൗങ്കമ്പ സില്ല സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിഷയത്തില്‍ വ്യാപക ചര്‍ച്ചയുയര്‍ന്നു. ഇതോടെയാണ് ഭാഗികമായി അംഗീകരിക്കാന്‍ അധികൃതര്‍ തയാറായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam