ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം! ഫ്രാന്‍സില്‍ റെയില്‍വേ ശൃംഖലകള്‍ക്ക് നേരെ ആക്രമണം

JULY 26, 2024, 2:36 PM

പാരിസ്: ഫ്രാന്‍സിലെ അതിവേഗ റെയില്‍ കമ്പനിയുടെ റെയില്‍വേ ശൃംഖലകള്‍ക്ക് നേരെ ആക്രമണം. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. പലയിടത്തും റെയില്‍വേ സംവിധാനങ്ങള്‍ സ്തംഭിച്ചു.

തുടര്‍ന്ന് പാരിസിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഫ്രാന്‍സിന്റെ വിവിധയിടങ്ങളിലെ റെയില്‍വേ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നത്. പലയിടങ്ങളിലും തീ വച്ചും മറ്റും അക്രമികള്‍ സംവിധാനങ്ങല്‍ നശിപ്പിച്ചു. പാരീസില്‍ നിന്ന് തീരദേശങ്ങളിലേക്ക് പോകുന്ന അതിവേഗ എല്‍ജിവി അല്‍ലാന്റിക് ലൈനുകളെയും വടക്ക്-കിഴക്കന്‍ ലൈനുകളെയുമാണ് ആക്രമണം കൂടുതലായി ബാധിച്ചത്.

ആക്രമണത്തെ ഫ്രാന്‍സ് ഗതാഗത മന്ത്രി അപലപിച്ചു. അട്ടിമറി ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഫ്രാന്‍സ് ഗതാഗത മന്ത്രി എക്സില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam