ഹാൻഡ്‌ലോവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു.സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിൽ മന്ത്രിസഭാ യോഗത്തിന് ശേഷം മടങ്ങവെ ആയിരുന്നു ആക്രമണം.അക്രമി അദ്ദേഹത്തിന്റെ വയറ്റത്തേക്ക് വെടിയുതിർത്തു എന്നാണ് ലഭിക്കുന്ന വിവരം.
പരിക്ക് പറ്റിയ ഫിക്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ കാറിൽ കയറ്റുന്നചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
അതിനിടെ അക്രമി എന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ജുരാച് ചിന്റുല എന്ന 71കാരനാണ് ഇതെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ദക്ഷിണ സ്ലോവാക്യയിൽ നിന്നുള്ള ഒരു കവിയാണ് ഇയാൾ.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സംഭവ സ്ഥലം പൊലീസ് സീൽ ചെയ്തു.പ്രധാനമന്ത്രിക്ക് നേരെ ഉണ്ടായ അക്രമ സംഭവം ഡെപ്യൂട്ടി സ്പീക്കർ ലുബോസ് ബ്ലാഹ സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് പാർലമെന്റ് സെഷൻ താ ത്ക്കാലികമായി നിർത്തിവെച്ചു.
ENGLISH SUMMARY: Slovak Prime Minister Robert Fico was on Wednesday shot and hospitalised
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്