ചൈനയില്‍ കനത്ത മഴ; ഹൈവേ തകര്‍ന്ന് 36 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

MAY 2, 2024, 3:20 PM

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടർന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകർന്ന് 36-ഓളം പേർ മരിച്ചതായി ആണ് അധികൃതർ വ്യക്തമാക്കുന്നത്. 30 പേർക്ക് പരിക്കുകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹൈവേയുടെ 17.9 മീറ്ററാണ് തകർന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്സൊ സിറ്റി സർക്കാർ അറിയിച്ചു. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. 

അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 110,000 പേരെ മാറ്റിപ്പാർപ്പിച്ചതായി ആണ് പ്രാദേശിക സർക്കാർ വ്യക്തമാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam