പിസ പോലത്തെ തലയോട്ടി! നിയാന്‍ഡര്‍ത്താല്‍ സ്ത്രീയെ അവതരിപ്പിച്ച് ഗവേഷകര്‍

MAY 2, 2024, 4:46 PM

ശിലായുഗങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ച് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. അത്തരത്തില്‍ പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന ഒരു വിഭാഗം മനുഷ്യരാണ് നിയാന്‍ഡര്‍ത്താല്‍. 1,20,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ജീവിച്ചിരുന്നത്. 1857ലാണ് ഈ മനുഷ്യരുടെ അസ്ഥികൂടം ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയത്.

ഏകദേശം 1.5മീറ്റര്‍ പൊക്കവും, ചെരിഞ്ഞ നെറ്റിത്തടവുമൊക്കെയായിരുന്നു നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുടെ പ്രത്യേകതകള്‍. ഇവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാനോ നടക്കാനോ സാധിച്ചിരുന്നില്ല. ആശയവിനിമയം ചിഹ്നങ്ങളിലൂടെയായിരുന്നു. നിയാന്‍ഡര്‍ത്താല്‍ മനുഷ്യര്‍ക്ക് പരിണാമം സംഭവിച്ചാണ് പിന്നീട് ആധുനിക മനുഷ്യനിലേക്കുള്ള യാത്ര തുടങ്ങിയത്. പ്രാചീന ശിലായുഗ കാലത്ത് ജീവിച്ചിരുന്ന ഈ മനുഷ്യരുടെ അവശിഷ്ടങ്ങള്‍ പലഭാഗങ്ങളില്‍ നിന്നായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 75,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നിയാന്‍ഡര്‍ത്താല്‍ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷക ലോകം.

ബിബിസിയുടെ 'സീക്രറ്റ്സ് ഓഫ് നിയാണ്ടര്‍ത്താല്‍സ്' എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയാണ് യഥാര്‍ത്ഥ നിയാന്‍ഡര്‍ത്താല്‍ സ്ത്രീയെ പോലുള്ള രൂപം ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. ഇറാഖിലെ കുര്‍ദിസ്ഥാനിലെ ഷാനിദര്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ 'പിസ'പോലെ പരന്ന നിയാന്‍ഡര്‍ത്താല്‍ തലയോട്ടിയിലാണ് സ്ത്രീയുടെ രൂപം നിര്‍മിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 1950കളില്‍ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉള്‍പ്പെടെ കുറഞ്ഞത് 10 നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ഈ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

കണ്ടെത്തിയ തലയോട്ടിയില്‍ നടത്തിയ പരിശോധനയിലൂടെ അത് 40 വയസുള്ള സ്ത്രീയുടേതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മരിക്കുന്ന സമയത്ത് അണുബാധയേറ്റ് പല്ലുകള്‍ക്ക് ബലക്ഷയം വന്നിട്ടുണ്ടെന്നും പരിശോധനകളില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam