മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ 

APRIL 25, 2024, 6:58 AM

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി "കാസ്കേഡ്" എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസകൾ രണ്ട് വർഷത്തേക്ക് ലഭിക്കും.

രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം. ഇയു -ഇന്ത്യ കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എന്താണ് ഷെങ്കൻ വിസ

vachakam
vachakam
vachakam

യൂറോപ്യന്മാരല്ലാത്ത ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ.

സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതൽ ആരംഭിച്ച് പരമാവധി 90 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നൽകുന്നില്ല. ഇതിന് പുറമേയാണ്   ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെങ്കൻ വിസ ഏരിയയിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉൾപ്പെടുന്നു 

vachakam
vachakam
vachakam

.പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും   അവശേഷിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു.  ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള  37-ലധികം രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം

ഷെങ്കൻ വിസയിൽ ഉൾപ്പെട്ട രാജ്യങ്ങൾ

ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, സ്ലൊവാക്യ, സ്ലൊവാക്യ , ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam