ബാങ്കോക്കിൽ കൊടും ചൂട്; ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് 

APRIL 25, 2024, 8:15 AM

തായ്ലാൻഡ്:  ബാങ്കോക്കിൽ കടുത്ത ചൂട്. ഇന്നലെ 39 ഡിഗ്രി സെൽഷ്യസായിരുന്നു ബാങ്കോക്കിലെ താപനില. എന്നാൽ താപസൂചിക ( ഹീറ്റ് ഇൻഡക്സ് ) 52 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.

ഇതിനെ അതീവ അപകടകരമായാണ് കണക്കാക്കുന്നത്.അന്തരീക്ഷ താപനിലയ്‌ക്കൊപ്പം ഈർപ്പം കൂടി ചേരുമ്പോൾ അനുഭവപ്പെടുന്ന ചൂടിനെയാണ് താപസൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്. 

താപനില കുതിച്ചുയരുന്നതിനാൽ ആളുകൾ പരമാവധി വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ അഭ്യർത്ഥിച്ചു. ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ബാങ്കോക്ക് സിറ്റി അതോറിറ്റിയുടെ പരിസ്ഥിതി വകുപ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ  പറഞ്ഞു.

vachakam
vachakam
vachakam

തായ്‌ലൻഡിൽ സാധാരണയായി  ഏറ്റവും കൂടുതൽ ചൂടും ഈർപ്പവും അനുഭവപ്പെടുന്ന സമയമാണ് ഏപ്രിൽ മാസം., എന്നാൽ എൽ നിനോ കാലാവസ്ഥാ ഈ വർഷത്തെ അവസ്ഥകൾ വഷളാക്കിയതായാണ് റിപോർട്ടുകൾ. വടക്കൻ പ്രവിശ്യയായ ലംപാങ്ങിൽ തിങ്കളാഴ്ച 44.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിർജ്ജ ലീകരണം  ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും, പുറത്തിറങ്ങുബോൾ  സൺസ്ക്രീൻ പുരട്ടാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam