പാസിംഗ് ഔട്ട് പരേഡിൽ വനിതാ മുഖ്യമന്ത്രി പൊലീസ് യൂണിഫോമിൽ; മറിയം നവാസ് വിവാദത്തിൽ 

APRIL 27, 2024, 2:39 PM

ലാഹോർ: പൊലീസ് യൂണിഫോം ധരിച്ച് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് വിവാദത്തിൽ.

ലാഹോറില്‍ പൊലീസ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കവേയാണ് മറിയം പൊലീസ് യൂണിഫോം ധരിച്ചത്. ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ സമീപിച്ചു. പൊലീസിന്റെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ സാധാരണക്കാരിയായ മറിയത്തിന് അവകാശമില്ലെന്നും ഹർജിയില്‍ പറയുന്നു. 

കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 29ലേക്ക് മാറ്റി. പൊലീസിന്റെ ഔദ്യോഗിക വസ്ത്രം ധരിച്ച്‌ പൊലീസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് വിജയം നേടിയവർക്ക് മറിയം നവാസ് ഗാർഡ് ഓഫ് ഓണർ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

vachakam
vachakam
vachakam

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മറിയം നവാസ് ചുമതലയേല്‍ക്കുന്നത്. സ്‌ഥാനമേറ്റ ശേഷം മറിയം ഇതാദ്യമായല്ല വിവാദങ്ങളില്‍ അകപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 18 ന് മറിയം നവാസിന്റെ വാഹനവ്യൂഹം ഇടിച്ച്‌ ഒരു വഴിയാത്രക്കാരൻ കൊല്ലപ്പെട്ടിരുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam