ചുട്ടുപൊള്ളി ലോകം; ഏപ്രിലിൽ  റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും കൂടിയ താപനില

MAY 9, 2024, 6:31 AM

ആഗോളതലത്തില്‍ ഏപ്രിലില്‍ അനുഭവപ്പെട്ടത് റെക്കോർഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഏപ്രിലിൽ സമുദ്രോപരിതല താപനിലയും ആഗോള അന്തരീക്ഷ താപനിലയും ശരാശരിയേക്കാൾ കൂടുതലാണ്.

താപനില വർധിപ്പിക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിട്ടും കഴിഞ്ഞ മാസം അസാധാരണമാംവിധം ചൂടായിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം പറഞ്ഞു. ഉയർന്ന താപനിലയും ഉഷ്ണതരംഗവും മാത്രമല്ല കനത്ത മഴയും വെള്ളപ്പൊക്കവും ഉള്ള വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു ഏപ്രിലിൽ.

കഴിഞ്ഞ വർഷം ജൂൺ മുതൽ എല്ലാ മാസവും റെക്കോർഡ് ചൂട് അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ 1.58 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടത്. 1850-1900 കാലഘട്ടത്തിലെ വ്യാവസായിക കാലഘട്ടത്തേക്കാൾ ചൂടാണിത്. എന്നാൽ 2015-16ലും സമാനമായ താപനില രേഖപ്പെടുത്തിയിരുന്നു. ഈ ഏപ്രിലിൽ 1991-2020 കാലഘട്ടത്തേക്കാൾ 0.67°C ഉം 2016 ഏപ്രിലിനെ അപേക്ഷിച്ച് 0.14°C ഉം കൂടുതലായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ 12 മാസങ്ങളിലെ ശരാശരി താപനില വ്യവസായിക കാലഘട്ടത്തിനു മുൻപുള്ള വർഷങ്ങളെ അപേക്ഷിച്ച് 1.6 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 2015 ലെ പാരീസ് ഉടമ്പടിയെ ഇത് മറികടന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ആഗോള താപനില എത്ര അസാധാരണമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വർഷം റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഏപ്രിൽ കൂടിയാണ് ഈ മാസം. ഇന്ത്യ മുതൽ വിയറ്റ്‌നാം വരെയുള്ള ഏഷ്യയുടെ ചില ഭാഗങ്ങളിൽ ആഴ്ചകളായി കടുത്ത ഉഷ്ണതരംഗം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ തെക്കൻ ബ്രസീലിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കനത്ത മഴയെ തുടർന്ന് വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ ഓസ്‌ട്രേലിയയിലും ഇത്തവണ കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രകൃതിദത്തമായ എന്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തെ ചൂടാക്കുകയും ആഗോള താപനില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എല്‍നിനോ പ്രതിഭാസം ഈ വര്‍ഷം ആദ്യം കൂടുതലായിരുന്നെങ്കിലും ഏപ്രിലില്‍ സാധാരണ നിലയിലേക്കെത്തിയിരുന്നു. എന്നിരുന്നാലും ഏപ്രിലില്‍ സമുദ്രോപരിതല താപനില കൂടുതല്‍ തന്നെയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam