ജൂണ്‍ 4 ന് ഇന്ത്യ മുന്നണി സര്‍ക്കാരുണ്ടാക്കും; ഒഴിവുള്ള 30 ലക്ഷം തസ്തികകള്‍ നികത്തും: രാഹുല്‍ ഗാന്ധി

MAY 9, 2024, 7:17 PM

ന്യൂഡെല്‍ഹി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുള്ള 30 ലക്ഷം തസ്തികകള്‍ ഓഗസ്റ്റ് 15-നകം നികത്താനുള്ള നടപടികള്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു വീഡിയോ സന്ദേശത്തിലാണ് കോണ്‍ഗ്രസ് എംപി രാജ്യത്തെ യുവാക്കള്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്. തെരഞ്ഞെടുപ്പ് തന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോവുകയാണെന്ന് മനസ്സിലാക്കിയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത 4-5 ദിവസങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'അദ്ദേഹം പ്രധാനമന്ത്രിയാകില്ല, 4-5 ദിവസത്തേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം എന്തെങ്കിലും നാടകം കളിക്കും അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യും. പക്ഷേ നിങ്ങളുടെ ശ്രദ്ധ മാറരുത്. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം. നരേന്ദ്ര മോദി 2 കോടി തൊഴിലുകള്‍ വാഗ്ദാനം ചെയ്തു. പക്ഷേ അത് കള്ളമായിരുന്നു, അദ്ദേഹം നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും കൊണ്ടുവന്നു, അദാനിയെപ്പോലുള്ളവരെ സേവിച്ചു, ''രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഞങ്ങള്‍ ഭാരതി ഭരോസ കൊണ്ടുവരുന്നു. ജൂണ്‍ 4 ന് ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കും, ഒഴിവുള്ള 30 ലക്ഷം തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ഓഗസ്റ്റ് 15 നകം ആരംഭിക്കും. ജയ് ഹിന്ദ്. നമസ്‌കാര്‍,' രാഹുല്‍ ഗാന്ധി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam