സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പ്രതിസന്ധി 

MAY 7, 2024, 10:54 PM

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പ്രതിസന്ധി ഉണ്ടായതായി റിപ്പോർട്ട്. ഏഴര ലക്ഷം റിയാൽ അഥവാ ഒരു കോടി 66 ലക്ഷം രൂപ ഉടൻ നൽകണമെന്ന വാദിഭാഗം അഭിഭാഷകൻ്റെ ആവശ്യമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കാനാകൂയെന്നാണ് റിയാദിലെ നിയമസഹായ സമിതി വ്യക്തമാക്കുന്നത്. എന്നാൽ അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പ്രതിഫലം ഉടൻ കൈമാറണമെന്ന് റഹിമിന്റെ എതിർഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ദയാധനമായ 15 മില്യൺ റിയാലിൻറെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരുകോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടൻ കൈമാറേണ്ടി വരും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകൻ അറിയിച്ചതാണ് മോചനം വൈകുമെന്ന ആശങ്കയ്ക്ക് ഇപ്പോൾ കാരണമായിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam