പന്നു വധശ്രമക്കേസ്: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടുന്നെന്ന് റഷ്യ

MAY 9, 2024, 5:08 PM

മോസ്‌കോ: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടുന്നെന്ന് റഷ്യ. അമേരിക്കന്‍ മണ്ണില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരനായ ഗുര്‍പട്വന്ത് സിംഗ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ ആരോപണം. ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ തെളിവുകള്‍ നല്‍കാന്‍ വാഷിംഗ്ടണ്‍ പരാജയപ്പെട്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്കെതിരായ 'പതിവുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍' 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ സങ്കീര്‍ണ്ണമാക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമമാണെന്നും റഷ്യ കുറ്റപ്പെടുത്തി. 

''ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, പന്നുവിന്റെ കൊലപാതകത്തിന് തയ്യാറെടുക്കുന്നതില്‍ ഇന്ത്യന്‍ പൗരന്മാരുടെ പങ്കാളിത്തത്തിന് വിശ്വസനീയമായ തെളിവുകളൊന്നും വാഷിംഗ്ടണ്‍ ഇതുവരെ നല്‍കിയിട്ടില്ല. തെളിവുകളുടെ അഭാവത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അസ്വീകാര്യമാണ്,' റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു, 

പന്നു വധശ്രമത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വിക്രം യാദവ് എന്ന റോ ഉദ്യോഗസ്ഥന് പന്നൂവിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്നത്തെ ഇന്ത്യന്‍ ചാരസംഘടന മേധാവി സാമന്ത് ഗോയല്‍ ഈ നീക്കത്തിന് അംഗീകാരം നല്‍കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

vachakam
vachakam
vachakam

'ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ, മറ്റ് അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങള്‍ എന്നിവയുമായി ബന്ധമുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയുടെ ഭാഗമാണ് ഇന്ത്യ' എന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. 

'ന്യൂഡെല്‍ഹിക്കെതിരെ അമേരിക്ക നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍... ഇന്ത്യയെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളെയും അവര്‍ അടിസ്ഥാനരഹിതമായി കുറ്റപ്പെടുത്തുന്നത് ഞങ്ങള്‍ കാണുന്നു... മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നത് ദേശീയ മാനസികാവസ്ഥയെക്കുറിച്ചുള്ള അമേരിക്കയുടെ തെറ്റിദ്ധാരണയുടെ പ്രതിഫലനമാണ്. ഇന്ത്യയുടെ വികസനത്തിന്റെയും ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയോടുള്ള അനാദരവിന്റെയും ചരിത്രപരമായ സന്ദര്‍ഭമാണിത്,' മരിയ സഖറോവ പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ സങ്കീര്‍ണ്ണമാക്കുന്നതിനായി അവര്‍ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെ അസന്തുലിതമാക്കാന്‍ ശ്രമിക്കുന്നു. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമാണെന്നും സഖറോവ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam