പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കായി ‘ഒറംഗുട്ടാൻ ഡിപ്ലോമസി’ അവതരിപ്പിക്കാൻ ഒരുങ്ങി മലേഷ്യ

MAY 9, 2024, 8:10 AM

ബില്ല്യൺ ഡോളർ വ്യവസായവുമായി ബന്ധപ്പെട്ട വനനശീകരണത്തെക്കുറിച്ചുള്ള വിമർശനം ലഘൂകരിക്കാനും ഇന്ത്യയുൾപ്പെടെ പാമോയിൽ വാങ്ങുന്ന രാജ്യങ്ങൾക്കായി നയതന്ത്ര തന്ത്രത്തിൻ്റെ ഭാഗമായും മലേഷ്യ "ഒറംഗുട്ടാൻ നയതന്ത്രം" അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

എന്താണ് 'ഒറംഗുട്ടാൻ നയതന്ത്രം'?

ചൈനയുടെ "പാണ്ട നയതന്ത്രം" പോലെ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾക്ക് ഒറംഗുട്ടാനുകളെ സമ്മാനമായി നൽകിക്കൊണ്ട് ഒരു ബന്ധം സൃഷ്ടിക്കാനാകുമെന്ന് മലേഷ്യയുടെ പ്ലാൻ്റേഷൻസ് ആൻഡ് കമ്മോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുൾ ഗനി പ്രതികരിച്ചു.

vachakam
vachakam
vachakam

എന്നാൽ മലേഷ്യയെ ബാധിച്ചേക്കാവുന്ന വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം അംഗീകാരം നൽകിയതിന് ശേഷമാണ് ഈ പദ്ധതി ഇതിനകം തന്നെ സംരക്ഷണ ഗ്രൂപ്പുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയത്.

ചോക്ലേറ്റ് മുതൽ ലിപ്സ്റ്റിക്കിൽ വരെ ഉപയോഗിക്കുന്ന പാമോയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാവാണ് മലേഷ്യ എന്നത് ശ്രദ്ധേയമാണ്. എന്നാൽ വൻകുരങ്ങുകൾ വസിക്കുന്ന പ്രകൃതിദത്ത മഴക്കാടുകൾ ചുരുങ്ങുന്നതിൻ്റെ കാരണമായി കോടിക്കണക്കിന് ഡോളർ വരുന്ന ഈ വ്യവസായം കാരണമാണെന്ന ആരോപണം വലിയ രീതിയിൽ ഉയരുന്നുണ്ട്.

നയതന്ത്ര തന്ത്രത്തിൻ്റെ ഭാഗമായി വ്യാപാര പങ്കാളികൾക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ ഇറക്കുമതിക്കാർക്ക് മലേഷ്യ ഒറാങ്ങുട്ടാൻ സമ്മാനമായി നൽകുമെന്ന് ഗനി പറഞ്ഞു. “ജൈവവൈവിധ്യ സംരക്ഷണത്തിന് മലേഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഇത് ആഗോള സമൂഹത്തിന് തെളിയിക്കും,” എന്നും മന്ത്രി എക്‌സിലെ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

പാമോയിൽ വിഷയത്തിൽ മലേഷ്യയ്ക്ക് പ്രതിരോധ സമീപനം സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകരം, മലേഷ്യ ഒരു സുസ്ഥിര പാം ഓയിൽ ഉത്പാദകരാണെന്നും വനങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ലോക രാജ്യങ്ങളെ കാണിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam