റഷ്യയുടെ പ്രതിരോധ അറ്റാഷെയെ പുറത്താക്കാൻ യുകെ

MAY 9, 2024, 7:25 AM

ലണ്ടൻ: ചാരവൃത്തി ആരോപിച്ച്  റഷ്യൻ പ്രതിരോധ അറ്റാഷെയെ പുറത്താക്കുമെന്ന് യുകെ സർക്കാർ. തെക്കൻ ഇംഗ്ലണ്ടിലെ സസെക്സിലും ലണ്ടനിലും ഉൾപ്പെടെ റഷ്യയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കളുടെ നയതന്ത്ര പദവി യുകെ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി പാർലമെൻ്റിനെ അറിയിച്ചു.

"അപ്രഖ്യാപിത മിലിട്ടറി ഇൻ്റലിജൻസ് ഓഫീസർ" എന്ന് സർക്കാർ വിശേഷിപ്പിച്ച റഷ്യൻ കേണൽ മാക്സിം എലോവിക്കിനെതിരെയാണ് നടപടി. റഷ്യൻ നയതന്ത്ര വിസകൾക്കും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകും. യുകെയിൽ  നടക്കുന്ന റഷ്യൻ കൈകടത്തലുകളുടെ വർദ്ധനവ് കണക്കിലെടുത്താണ് ഈ നീക്കം.

റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ സൈനികർക്കു പരിശീലനം നൽകുന്ന യുകെ നിലവിൽ ഉക്രെയ്‌നിൻ്റെ ശക്തമായ നാറ്റോ പിന്തുണക്കാരനാണ്. ഇത്തരം പ്രകടമായ കൈകടത്തലുകൾ ഞങ്ങൾ സഹിക്കില്ലെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകാൻ  ഉദ്ദേശിച്ചുള്ളതാണ് പുതിയ നടപടികൾ  എന്ന് യു.കെ പറഞ്ഞു. 

vachakam
vachakam
vachakam

ബ്രിട്ടീഷ് പാർലമെൻ്റംഗങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളും റഷ്യൻ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുകയും  ചെയ്യുന്നതുൾപ്പെടെ, നിരവധി  ചാരവൃത്തിയും നടത്തുന്നു എന്നാരോപിച്ച്  വർഷങ്ങളായി റഷ്യയുമായുള്ള  യുകെയുടെ ബന്ധം അസ്വസ്ഥമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam