ഡ്രൈവര്‍ കാറില്‍ നിന്നിറക്കാന്‍ മറന്നു; ഷാര്‍ജയില്‍ കാറില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

MAY 8, 2024, 6:57 AM

ഷാര്‍ജ: ഡ്രൈവര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന ഏഴു വയസുകാരന് ഷാര്‍ജയില്‍ ദാരുണാന്ത്യം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ കാറില്‍ സ്‌കൂളിലെത്തിയ ഏഷ്യന്‍ വംശജനായ കുട്ടിയാണ് ശ്വാസംമുട്ടി മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അല്‍ ശബ പ്രദേശത്തെ സംഭവം സംബന്ധിച്ച് പൊലീസില്‍ അറിയിപ്പ് ലഭിച്ചത്.

സ്‌കൂളിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് കുട്ടിയുണ്ടായിരുന്നത്. രാവിലെ സ്‌കൂളിലെത്തിയ കാറില്‍ നിന്ന് മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോള്‍ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാപിതാക്കള്‍ കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ ഒരു വനിതാ ഡ്രൈവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഡ്രൈവറെ മരണത്തിന് ഉത്തരവാദിയായി ആരോപിക്കാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ രാജ്യം വിടുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam