ഇനിയും വരണം: ഇന്ത്യക്കാരോട് അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി

MAY 7, 2024, 4:29 PM

ഇന്ത്യൻ- മാലദ്വീപ് ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ വിനോ​ദ സഞ്ചാരികളോട് അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍. ഇന്ത്യക്കാർ ഇനിയും മാലദ്വീപിലേക്ക് വരണമെന്നും, ഇത് തങ്ങളുടെ സമ്പത്ഘടനയുടെ പ്രശ്നം ആണെന്നുമാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഇന്ത്യയും മാലദ്വീപും തമ്മിൽ ചരിത്രപരമായ ബന്ധമാണുളളതെന്നും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ കാണം മാലദ്വീപ് സമ്പദ്ഘടനയിൽ സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.'സമാധാനവും സൗഹൃദവും എന്നും ചേര്‍ത്തുപിടിക്കുന്നവരാണ് മാലദ്വീപുകാര്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ പുതിയ സര്‍ക്കാരിന് ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇഷ്ടം. ഇന്ത്യക്കാര്‍ ഇനിയും മാലദ്വീപിലെത്തണമെന്നാണ് അഭ്യര്‍ഥന. ഞങ്ങളുടെ സമ്പദ് വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മാലദ്വീപിലെ ജനങ്ങളും സര്‍ക്കാരും ഇന്ത്യക്കാരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു'- ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നു മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

vachakam
vachakam
vachakam

ENGLISH SUMMARY: Maldives inviting Indian tourists 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam