ഗാസയിലെ ഇസ്രായേല്‍ ആക്രമണം: മരണം 36,000 കഴിഞ്ഞു

APRIL 24, 2024, 4:48 AM

ഗാസ സിറ്റി: ഗാസയിലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 36,000 പിന്നിട്ടു. അതേസമയം റാഫയിലും കരയാക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. അത്യുഗ്രശേഷിയുള്ള 75,000 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഇതിനകം വര്‍ഷിച്ചു കഴിഞ്ഞ തുരുത്തില്‍ 3,80,000 വീടുകള്‍ നശിച്ചു.

സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളുമായി 412 സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. 556 മസ്ജിദുകള്‍, മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, 206 പൈതൃക സ്ഥാപനങ്ങള്‍, 32 ആശുപത്രികള്‍, 53 ചെറുകിട ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയും ആക്രണത്തില്‍ നശിച്ചു. 126 ആംബുലന്‍സുകളാണ് ബോംബുകളെടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സമീപനാളുകളിലെ ഏറ്റവും ശക്തമായ ബോംബിങ്ങാണ് ഇസ്രായേല്‍ നടത്തിയത്. ജബലിയ, ബയ്ത് ഹാനൂന്‍, ഗാസ സിറ്റിയിലെ സെയ്തൂന്‍ എന്നിവിടങ്ങളിലെല്ലാം ബോംബുകള്‍ മരണവുമായി എത്തി. ബയ്ത് ലാഹിയയില്‍ ഒരു മസ്ജിദ് തകര്‍ത്തു. ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്ന് 310 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിലെ രണ്ട് സൈനിക താവളങ്ങളില്‍ ഹിസ്ബുല്ല ആക്രമണം നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam