അല്‍ ജസീറ ചാനലിന്റെ ഇസ്രയേലിലെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിരോധിച്ച് നെതന്യാഹു ഭരണകൂടം

MAY 5, 2024, 6:20 PM

ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് നെതന്യാഹു ഭരണകൂടം. ഖത്തര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ശൃംഖല ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ കാബിനറ്റ് യോഗം വിലയിരുത്തി. 

അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന ചാനലായ അല്‍ ജസീറ ഇസ്രായേലില്‍ അടച്ചുപൂട്ടുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു.

ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഇത് സംബന്ധിച്ച അടിയന്തര ഉത്തരവില്‍ ഒപ്പുവെച്ചു. ഉത്തരവനുസരിച്ച്, ഇസ്രയേലിലെ അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും അതിന്റെ സംപ്രേക്ഷണ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചാനല്‍, കേബിള്‍ ശൃംഖലയില്‍ നിന്നും സാറ്റലൈറ്റ് സംവിധാനത്തില്‍ നിന്നും വിച്ഛേദിക്കുകയും ചെയ്യും. കൂടാതെ, കമ്പനിയുടെ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യും. തീരുമാനത്തെ അല്‍ ജസീറയ്ക്ക് കോടതിയില്‍ ചോദ്യം ചെയ്യാം. 

vachakam
vachakam
vachakam

ഗാസയില്‍ ഹമാസിനെതിരായ ഇസ്രായേല്‍ സൈനിക നടപടിയെ വിമര്‍ശിച്ച ഖത്തര്‍ സര്‍ക്കാരാണ് അല്‍ ജസീറയ്ക്ക് ധനസഹായം നല്‍കുന്നത്. ഇസ്രയേല്‍ വിരുദ്ധ വാര്‍ത്തകളാണ് അല്‍ ജസീറ യുദ്ധാരംഭം മുതല്‍ തുടര്‍ച്ചയായി നല്‍കിപ്പോരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam