ഗാസ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് ദോഹയിലേക്ക്

MAY 6, 2024, 2:19 AM

ദോഹ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് ദോഹയിലേക്ക് തിരിച്ചു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍-താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

ഈജിപ്തും ഇസ്രയേലും തമ്മില്‍ കെയ്റോയില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിഐഎ ഡയറക്ടര്‍ ബേണ്‍സ് ഖത്തര്‍ പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്കായി ദോഹയിലേക്ക് തിരിച്ചത്. ചര്‍ച്ചകള്‍ വീണ്ടും ട്രാക്കിലാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 

ഗാസ യുദ്ധത്തിന് വിരാമമിടാനുള്ള ശ്രമങ്ങളില്‍ അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഖത്തറും മാസങ്ങളായി പിന്നാമ്പുറത്ത് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു.

vachakam
vachakam
vachakam

മധ്യസ്ഥരും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ ചര്‍ച്ചകള്‍ ഞായറാഴ്ച കെയ്റോയില്‍ വിജയം കാണാതെ അവസാനിച്ചു. അതേസമയം സമാധാന കരാറിലെത്താത്തതിന്റെ പേരില്‍ ഇസ്രായേലും ഹമാസും പരസ്യമായി പഴിചാരി.

യുഎസ് പിന്തുണയോടെ 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ്. ഈ മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളവും ഖത്തറിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam