തായ്വാനില്‍ ഭീതി പടര്‍ത്തി ഭൂചലനം; തീവ്രത 6.1

APRIL 27, 2024, 1:46 AM

തായ്‌പേയ്: 6.1 തീവ്രത രേഖപ്പെടുത്തിയ വലിയ രണ്ട് ഭൂകമ്പങ്ങള്‍ തായ്വാനിലെ കിഴക്കന്‍ കൗണ്ടിയായ ഹുവാലിയനില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീതി പരത്തി. പുലര്‍ച്ചെ 1.30 ഓടെ ഉണ്ടായ ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി.

ആദ്യത്തെ ഭൂകമ്പം 24.9 കിലോമീറ്റര്‍ ആഴത്തില്‍ ഹുവാലിയന്‍ തീരം കേന്ദ്രമാക്കിയാണ് ഉണ്ടായത്. രണ്ടാമത്തേത് 5.8 തീവ്രതയോടെ 18.9 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായതായി തായ്വാനിലെ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു.

ഈ മാസം ആദ്യം ഹുവാലിയനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതിനുശേഷം തായ്വാനില്‍ ആയിരത്തിലധികം തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

vachakam
vachakam
vachakam

തായ്വാന്‍ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്.

2016ല്‍ തെക്കന്‍ തായ്വാനിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേര്‍ മരിച്ചപ്പോള്‍ 1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2000ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam