കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്തും; 'മാരീച്' നേവിക്ക് കെെമാറി

MAY 7, 2024, 8:58 PM

കൊച്ചി: യുദ്ധക്കപ്പലുകളിലെ പ്രതിരോധ സംവിധാനമായ 'മാരിച്' നേവിക്ക് കൈമാറിയ കെൽട്രോണിന് പ്രശംസ. കപ്പലുകളെ തകര്‍ക്കുന്ന ബോംബുകൾ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള  സംവിധാനമാണിത്. 

അരൂരിലെ കെൽട്രോൺ യൂണിറ്റിൽ നിന്ന് മൂന്നെണ്ണം വിശാഖപട്ടണത്തേക്ക് അയച്ചു. പിന്നീട് നേവൽ സതേൺ കമാൻഡ് മേധാവി വൈസ് അഡ്മിറൽ ബി ശ്രീനിവാസ് കെൽട്രോൺ കേന്ദ്രം സന്ദർശിച്ച് കെൽട്രോണിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന പതിനൊന്ന് മാരീച് ടോഡ് അറെ നിര്‍മ്മിക്കാനുള്ള 48.4 കോടി രൂപയുടെ ഓര്‍ഡര്‍ അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നേടിയിരുന്നു. ഇന്ന് കൈമാറിയ 3 എണ്ണമുള്‍പ്പെടെ 5 എണ്ണം ഇതിനോടകം  കൈമാറിക്കഴിഞ്ഞു. 

vachakam
vachakam
vachakam

മൂന്നു വര്‍ഷ കാലയളവില്‍ പൂര്‍ത്തീകരിക്കേണ്ട ജോലിയാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് മാരീച് റഫറല്‍ സംവിധാനത്തിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡാണെന്നും മന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam