പന്നു വധശ്രമക്കേസ്: നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കത്തിന് തടയിട്ട് ചെക്ക് പരമോന്നത കോടതി

MAY 7, 2024, 2:29 PM

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപ്ത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ അമേരിക്കയിലേക്ക് കൈമാറാൻ അനുവദിച്ച കീഴ്ക്കോടതികളുടെ ഉത്തരവുകൾ ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി സ്റ്റേ ചെയ്തു. 

നടപടി വൈകുന്നത് പൊതുതാൽപര്യത്തെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പന്നുവിനെ അമേരിക്കയില്‍ വെച്ചായിരുന്നു വധിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 

ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന നിഖില്‍ നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ജൂണ്‍ 30ന് പ്രാഗിലെത്തിയ നിഖിലിനെ അമേരിക്കയുടെ നിർദേശപ്രകാരമായിരുന്നു ചെക്ക് സർക്കാർ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

2024 ജനുവരി 20-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ക്രിമിനൽ നടപടികൾക്കായി യുഎസിലേക്ക് കൈമാറുന്നത്  നിഖിലിനെ ദോഷകരമായി ബാധിക്കുമെന്ന് ഭരണഘടനാ കോടതി പറഞ്ഞു. ഭരണഘടനാ കോടതി നിലപാട് എടുക്കുന്നത് വരെ നിഖിൽ ഗുപ്തയുടെ പരാതിയിൽ നിയമമന്ത്രിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ചെക്ക് നിയമ മന്ത്രാലയം വക്താവ് മാർക്കറ്റാ ആൻഡ്രോവ പറഞ്ഞു.

അമേരിക്കയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട പ്രാഗിലെ മുന്‍സിപ്പല്‍ കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ക്കെതിരെ ജനുവരി 19നാണ് നിഖില്‍ പരമോന്നത കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam