ദക്ഷിണാഫ്രിക്കയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് 2 മരണം; 53 തൊഴിലാളികള്‍ കുടുങ്ങി

MAY 7, 2024, 2:26 AM

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ തീരദേശ നഗരമായ ജോര്‍ജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നുവീണ് രണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു. 53 പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി.

കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് 20 തൊഴിലാളികളെ പുറത്തെടുത്തതായും പരിക്കേറ്റ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും സിറ്റി അധികൃതര്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ തീരത്ത് കേപ് ടൗണില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ കിഴക്കാണ് ജോര്‍ജ് നഗരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ 75 തൊഴിലാളികള്‍ ഇതില്‍ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ ക്രെയിനുകളും മറ്റ് ഹെവി ലിഫ്റ്റിംഗ് ഉപകരണങ്ങളും അയച്ചു കൊണ്ടിരിക്കുകയാണെന്ന് ജോര്‍ജ്ജ് മുനിസിപ്പാലിറ്റി പറഞ്ഞു. മറ്റ് അടിയന്തര രക്ഷാ പ്രവര്‍ത്തകരെ അടുത്തുള്ള നഗരങ്ങളില്‍ നിന്നും കൊണ്ടുവന്നു. 

ദുരന്തത്തിന്റെ കാരണം എന്താണെന്ന് അധികൃതര്‍ അന്വേഷിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam