യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം പാലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്

MAY 6, 2024, 2:26 PM

ഗാസ: 2024ലെ യുനെസ്‌കൊ/ഗില്ലെർമൊ കാനൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം പാലസ്തീനിയന്‍ മാധ്യമപ്രവർത്തകർക്ക്. 

വിദേശ മാധ്യമപ്രവർത്തകരെ ഇസ്രയേല്‍ വിലക്കിയ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമപ്രവർത്തകരാണ് ഗാസയിലെ ജനങ്ങളുടെ ദുരിതവും ഇസ്രയേലിന്റെ ക്രൂരതകളും പുറംലോകത്ത് എത്തിച്ചത്.

ഗാസയില്‍ റിപ്പോർട്ട് ചെയ്യുന്ന 26 മാധ്യമപ്രവർത്തകരുടെ മരണമാണ് യുനെസ്കൊ സ്ഥിരീകരിച്ചിട്ടുള്ളത്. യഥാർഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

പാലസ്തീനിൽ നൂറിലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹിന് ഇസ്രായേലിൻ്റെ ആക്രമണത്തിൽ അടുത്ത ബന്ധുക്കളെ നഷ്ടപ്പെട്ടു. ഇതിന് പുറമെ വെയ്ലിനും പരിക്കേറ്റിട്ടുണ്ട്.

തെക്കൻ ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറ ക്യാമറാമാൻ സമീർ അബു ദഖയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇസ്രയേലിലെ അൽ ജസീറ ചാനൽ അടച്ചുപൂട്ടാൻ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam