ചൈനയില്‍ ആശുപത്രിയില്‍ നടന്ന കത്തിക്കുത്തില്‍ 10 മരണം; ഡസനിലേറെ പേര്‍ക്ക് പരിക്ക്

MAY 7, 2024, 2:32 PM

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു ആശുപത്രിയില്‍ അക്രമി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലെ ഷെന്‍സിയോങ് കൗണ്ടിയിലാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ ഒരാള്‍ ആശുപത്രി പരിസരത്ത് കത്തി പിടിച്ചു നില്‍ക്കുന്നത് കാണിക്കുന്നു. ആക്രമണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തുകയാണ്. 

'സംഭവം നടന്നത് ഒരു പ്രാദേശിക ആശുപത്രിയിലാണ്, ഉച്ചയ്ക്ക് 1:20 വരെ... 10-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്,' സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ പറഞ്ഞു. 

vachakam
vachakam
vachakam

ചൈനയില്‍ പൗരന്മാര്‍ തോക്ക് കൈവശം വെക്കുന്നത് നിയമം മൂലം കര്‍ശനമായി വിലക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കത്തികൊണ്ട് കുത്തേറ്റവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ യുനാനില്‍ മാനസിക രോഗമുള്ള ഒരാള്‍ കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനുമുമ്പ്, തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ കിന്റര്‍ഗാര്‍ട്ടനിലുണ്ടായ കത്തിക്കുത്ത് സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam