വിസ നീട്ടി നല്‍കിയില്ല; എബിസി ന്യൂസ് ഏഷ്യ ബ്യൂറോ ചീഫ് ഇന്ത്യ വിട്ടു 

APRIL 25, 2024, 7:53 AM

ഓസ്‌ട്രേലിയ: വീസ നീട്ടി നൽകാത്തതിനെ തുടർന്ന് പ്രമുഖ  വിദേശ മാധ്യമപ്രവർത്തക ഇന്ത്യ വിട്ടു. ഓസ്‌ട്രേലിയയിലെ എബിസി ന്യൂസിൻ്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവാനി ഡയസാണ്  രാജ്യം വിട്ടത്. തങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സർക്കാർ വിസ നീട്ടാത്തതെന്ന് ഇവർ ആരോപിച്ചു.

പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ഫ്രഞ്ച് പത്രപ്രവർത്തകനും  ഏതാനും മാസങ്ങൾക്ക് മുമ്പ് രാജ്യം വിടേണ്ടി വന്നിരുന്നു . ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെയാണ് വിദേശ മാധ്യമപ്രവർത്തകരുടെ വിസ നിയന്ത്രണങ്ങളും ശ്രദ്ധേയമാകുന്നത്.

2022 ജനുവരിയില്‍ ഇന്ത്യയിലെത്തിയ ആവണിക്ക് ഈ ഏപ്രില്‍ 19ന് ഇന്ത്യ വിടേണ്ടിവന്നത്. ''തിരഞ്ഞെടുപ്പിന് മുന്നോടിയായി ആകസ്‌കിമായി ഇന്ത്യ വിട്ടുപോകേണ്ടിവന്നു,'' എന്ന് ശ്രീലങ്കന്‍ വംശജയായ ആവണി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ വര്‍ഷം കാനഡയില്‍ വച്ച് മരിച്ച സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് കാരണമെന്ന് ആവണി പോഡ്‌കാസ്റ്റില്‍ ആരോപിക്കുന്നു.

"എൻ്റെ റിപ്പോർട്ടിംഗ് അതിരുകടന്നാൽ  വിസ നീട്ടില്ലെന്ന് മോദി സർക്കാർ പറഞ്ഞു.  ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ ഇടപെടൽ കാരണം എനിക്ക് രണ്ട് മാസം കൂടി നീട്ടിനൽകി. ഇന്ത്യന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം കാരണം എനിക്ക് തിരഞ്ഞെടുപ്പ് അക്രഡിറ്റേഷന്‍ ലഭിക്കില്ലെന്നും പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്ന് മോദി വിളിക്കുന്ന രാജ്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം തന്നെ ഞങ്ങള്‍ ഇന്ത്യ വിട്ടു,'' ആവണി എക്‌സില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam