ഗാസ: ഗാസക്കാർക്ക് ഭക്ഷണവുമായി പോയ ട്രക്കിന് നേരെ ഡ്രോൺ ആക്രമണം. 12 പേർ കൊല്ലപ്പെട്ടു. സഹായവുമായി എത്തിയ ട്രക്കിന് അകമ്പടി സേവിക്കുകയായിരുന്ന പാലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം.
സംഭവസ്ഥലത്ത് 12 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗത്തേക്ക് പോവുകയായിരുന്ന എയ്ഡ് ട്രക്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഏറ്റവും പുതിയ ആക്രമണം ഗാസയിലെ പട്ടിണിപ്പാവങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.
ഞായറാഴ്ച രാത്രി റഫയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ താമസസ്ഥലത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു.
ഗാസയിൽ ഇതിനകം കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 44,805 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 106,257 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്