സിറിയൻ സൈനിക ആസ്തികളുടെ 80% പിടിച്ചെടുത്തെന്ന് ഐഡിഎഫ്

DECEMBER 11, 2024, 8:07 PM

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച രാത്രി മുതൽ തങ്ങളുടെ വ്യോമസേനയും നാവികസേനയും 350-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറയുന്നു. 

അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് അവകാശവാദം.  ഡമാസ്കസിൽ നിന്ന് ലതാകിയയിലേക്കുള്ള സിറിയൻ തന്ത്രപ്രധാനമായ സൈനിക ആസ്തികളുടെ 70-80% പിടിച്ചെടുത്തു. യുദ്ധവിമാനങ്ങൾ, റഡാർ, വ്യോമ പ്രതിരോധ സൈറ്റുകൾ, നാവിക കപ്പലുകൾ, ആയുധശേഖരം എന്നിവയും അവയിൽ ഉൾപ്പെടുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.

അസദ് സർക്കാരിന്റെ രാസായുധങ്ങളും ദീർഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആയുധങ്ങൾ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദയോൻ സാർ പറഞ്ഞു. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് സിറിയ 2013-ൽ സമ്മതിച്ചിരുന്നു.

vachakam
vachakam
vachakam

ഇസ്രായേലിൻ്റെ മിസൈൽ ആക്രമണങ്ങൾ സിറിയയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, റഡാറുകൾ, സൈനിക സിഗ്നൽ സംവിധാനങ്ങൾ, ആയുധ ഡിപ്പോകൾ എന്നിവ തകർത്തതായി യുദ്ധ നിരീക്ഷകർ പറയുന്നു.

സിറിയയുമായി അതിർത്തി പങ്കിടുന്ന ഇസ്രായേൽ അസദിൻ്റെ പതനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ്. സിറിയ-ഇസ്രായേൽ അതിർത്തിയിലെ ബഫർ സോൺ കൂടിയായ ഗോലാനിലേക്ക് ഇസ്രായേൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതൊരു താൽക്കാലിക സുരക്ഷാ നടപടി മാത്രമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു.

ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ഇറാഖ്, അറബ് ലീഗ് എന്നിവയെല്ലാം ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സമീപകാല സംഭവങ്ങൾ മുതലെടുത്ത് സിറിയയുടെ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമത്തിൻ്റെയും ലംഘനമായി പലരും ഇത് അവതരിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam