വ്യോമാക്രമണത്തിന് പിന്നാലെ ഗാസയില്‍ കരയിലൂടെയുള്ള യുദ്ധനീക്കം ആരംഭിച്ച് ഇസ്രയേല്‍

MARCH 19, 2025, 2:02 PM

ഗാസ: വമ്പന്‍ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ കരയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍ സൈന്യം. സുരക്ഷാ മേഖല വികസിപ്പിക്കുന്നതിനും വടക്കന്‍, തെക്കന്‍ ഗാസകള്‍ക്കിടയില്‍ ഭാഗിക ബഫര്‍ സോണ്‍ സൃഷ്ടിക്കുന്നതിനുമായി മധ്യ, തെക്കന്‍ ഗാസ മുനമ്പില്‍ കരയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. നെറ്റ്‌സാരിം ഇടനാഴിയുടെ മധ്യഭാഗത്തേക്ക് നിയന്ത്രണം കൂടുതല്‍ വ്യാപിപ്പിച്ചെന്ന് ഐഡിഎഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഗൊലാനി ബ്രിഗേഡ് സതേണ്‍ കമാന്‍ഡ് പ്രദേശത്ത് വിന്യസിക്കുമെന്നും ഗാസ മുനമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി തുടരുമെന്നും ഐഡിഎഫ് പറഞ്ഞു. ഇസ്രായേല്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഗാസ മുനമ്പിലെ തീവ്രവാദ സംഘടനകള്‍ക്കെതിരെ ഐഡിഎഫ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഗാസക്കാര്‍ക്ക് ഒരു 'അവസാന മുന്നറിയിപ്പ്' നല്‍കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശം പാലിക്കണമെന്നും ഇസ്രായേലി ബന്ദികളെ തിരിച്ചയക്കണമെന്നും ഹമാസിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും വീഡിയോ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇപ്രകാരം ചെയ്താല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള സാധ്യത ഉള്‍പ്പെടെ തെളിയുമെന്നും കാറ്റ്‌സ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam