കെയ്‌റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് ഹമാസ് തയ്യാറാണെന്ന് മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായി ശനിയാഴ്ച ഒരു പ്രതിനിധി പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ എഎഫ്പിയോട് സംസാരിച്ച ഹമാസ് പ്രതിനിധി, 'ഒറ്റ ബാച്ചില്‍ തടവുകാരെ കൈമാറുന്നതിനും അഞ്ച് വര്‍ഷത്തേക്ക് ഒരു വെടിനിര്‍ത്തലിനും തയ്യാറാണ്' എന്ന് പറഞ്ഞു. 18 മാസത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗം ഈജിപ്ത് മധ്യസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധി സംഘം കെയ്റോയിലെത്തിയതായിരുന്നു.
10 ജീവനുള്ള ബന്ദികളെ തിരികെ നല്‍കുന്നതിന് പകരമായി 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇസ്രായേല്‍ വാഗ്ദാനം ചെയ്യുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തിനെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനും, ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് മാനുഷിക സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഒരു വെടിനിര്‍ത്തല്‍ കരാര്‍ വഴിയൊരുക്കണമെന്ന് ഹമാസ് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.
വ്യോമാക്രമണത്തില്‍ 10 മരണം
അതേസമയം, ഗാസ നഗരത്തിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടുവെന്നും കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്