വത്തിക്കാന്‍ സിറ്റി: ഉക്രെയ്‌നിലെ ജനവാസ മേഖലകളില്‍ നടത്തിയ
ആക്രമണങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിമര്‍ശിച്ച് യുഎസ്
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ
സംസ്‌കാരച്ചടങ്ങിനിടെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍
സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്റെ
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലായിരുന്നു ട്രംപിന്റെ
വിമര്‍ശനം.
ഒരുപക്ഷേ അദ്ദേഹം യുദ്ധം നിര്‍ത്താന്‍
ആഗ്രഹിക്കുന്നില്ലായിരിക്കാം എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. പുടിനെ
വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്ന് റഷ്യയ്ക്കു മേല്‍
കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കിക്കൊണ്ട് ട്രംപ്
പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുടിന്‍ അകാരണമായി ജനവാസമേഖലകളിലേക്കും
നഗരങ്ങളിലേക്കും മിസൈലുകള്‍ തൊടുക്കുന്നു. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം
ആഗ്രഹിക്കുന്നില്ലായിരിക്കാം. സാമ്പത്തികം അല്ലെങ്കില്‍ 'ദ്വിതീയ
ഉപരോധങ്ങള്‍' വഴി വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടിവരുമെന്നാണ് തനിക്ക്
തോന്നുന്നുവെന്ന് ട്രംപ് കുറിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ
സംസ്‌കാര ചടങ്ങിനായി വത്തിക്കാനിലെത്തിയപ്പോഴാണ് ട്രംപും സെലെന്‍സ്‌കിയും
തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംസാരം 15 മിനിറ്റോളം
നീണ്ടു. വൈറ്റ് ഹൗസിലെ തെറ്റിപ്പിരിയലിന് ശേഷം ഇരുവരും ആദ്യമായാണ്
കൂടിക്കാഴ്ച നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്