വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പക്കായുള്ള 'അനൗദ്യോഗിക' കോണ്‍ക്ലേവ് ആരംഭിച്ചു. കര്‍ദ്ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെക്കുറിച്ച് രഹസ്യ ചര്‍ച്ച ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശവസംസ്‌കാരത്തിനായി റോമിലെത്തിയ കര്‍ദ്ദിനാള്‍മാര്‍ ലോകത്തിലെ 1.4 ബില്യണ്‍ വരുന്ന കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷനായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വത്തിക്കാന്‍ വക്താവ് ദി പോസ്റ്റിനോട് വ്യക്തമാക്കി. കര്‍ദ്ദിനാള്‍മാര്‍ അവസാനമായി സിസ്‌റ്റൈന്‍ ചാപ്പലില്‍ കോണ്‍ക്ലേവ് ആരംഭിക്കാന്‍ പ്രവേശിച്ചത് 2013 മാര്‍ച്ച് 12 നാണ്.
''ഇപ്പോള്‍ അവര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഈ കര്‍ദ്ദിനാള്‍മാരില്‍ ചിലര്‍ പരസ്പരം കണ്ടുമുട്ടിയിരിക്കാം. അതിനാല്‍ അവര്‍ സംസാരിച്ച് ആദ്യം പരസ്പരം ശരിക്കും അറിയുകയാണ്.''- സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗം ചെയര്‍മാനായ റവ. പാട്രിക് ഫ്‌ളാനഗന്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഈ അനൗപചാരിക സെഷനുകളും നടത്തുന്നുണ്ട്. അവിടെ അവര്‍ അടുത്ത പോപ്പ് സഭ അഭിമുഖീകരിക്കാന്‍ പോകുന്ന ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നതിനെക്കുറിച്ചും സംസാരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്‌നാനമേറ്റ ഏതൊരു പുരുഷന്‍മാരായ കത്തോലിക്കനെയും അധ്യക്ഷനായി തിരഞ്ഞെടുക്കാം. എന്നാല്‍ നൂറ്റാണ്ടുകളായി കര്‍ദ്ദിനാള്‍മാരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കോണ്‍ക്ലേവില്‍ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തും.
അദ്ദേഹം ആരായിരിക്കും, കോണ്‍ക്ലേവ് എത്രത്തോളം നീണ്ടുനില്‍ക്കും, അദ്ദേഹത്തിന്റെ പേര് എന്തായിരിക്കും എന്നതിനെക്കുറിച്ച് ആളുകള്‍ ഇപ്പോഴെ വാതുവെപ്പ് നടത്തുന്നതായും ഫ്‌ളാനഗന്‍ പറഞ്ഞു.
അടുത്ത പോപ്പിന് വോട്ട് ചെയ്യാന്‍ 135 കര്‍ദ്ദിനാള്‍മാര്‍ക്ക് അര്‍ഹതയുണ്ട്. ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം 'നോവെംഡിയലുകള്‍' എന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണത്തോടെയാണ് ആരംഭിക്കുന്നുത്. ഇത് ഏപ്രില്‍ 26 ന് ഫ്രാന്‍സിസിന്റെ ശവസംസ്‌കാര ദിവസം ആരംഭിക്കുന്നു. ഒരു മാര്‍പാപ്പ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്തതിന് 15 മുതല്‍ 20 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്