മോസ്‌കോ: മുന്‍കൂര്‍ ഉപാധികളില്ലാതെ ഉക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനോട് ഉപാധികളില്ലാതെയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
'ട്രംപിന്റെ ദൂതന്‍ വിറ്റ്‌കോഫുമായുള്ള ഇന്നലത്തെ ചര്‍ച്ചയില്‍, മുന്‍ ഉപാധികളില്ലാതെ ഉക്രെയ്‌നുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ റഷ്യ തയ്യാറാണെന്ന് വ്ളാഡിമിര്‍ പുടിന്‍ ആവര്‍ത്തിച്ചു,' പെസ്‌കോവ് പറഞ്ഞു. മുമ്പ് പലതവണ പുടിന്‍ അത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും പെസ്‌കോവ് പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലേക്ക് അടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അത് പറഞ്ഞതിന് പിറ്റേന്ന്, യുദ്ധം അവസാനിപ്പിക്കാനുള്ള പുടിന്റെ സന്നദ്ധതയില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുമ്പോള്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് സൂചന നല്‍കി. ''യുദ്ധം നിര്‍ത്താന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരിക്കാം, എന്നെ വെറുതെ മെനക്കെടുത്തുകയാണോ? ദ്വിതീയ ഉപരോധങ്ങള്‍ വഴി വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതുണ്ടോ എന്ന് എനിക്ക് തോന്നുന്നു!'' ട്രംപ് എഴുതി.
ശനിയാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കണ്ടുമുട്ടിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് മോസ്‌കോയില്‍ നിന്നും പ്രതികരണം വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്