ക്വിറ്റോ: ഇക്വഡോറിന്റെ തീരപ്രദേശത്ത് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ കുറഞ്ഞത് 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും എസ്‌മെറാള്‍ഡാസ് നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചില പെട്രോളിയം അടിസ്ഥാന സൗകര്യങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു.
23 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഭൂകമ്പത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും 135 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സഭവിച്ചതായും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിരവധി പൊതു കെട്ടിടങ്ങള്‍ക്കും സ്വകാര്യ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.
ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനും മാനുഷിക സഹായ കിറ്റുകള്‍ എത്തിക്കുന്നതിനും ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഡാനിയേല്‍ നൊബോവ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഭൂകമ്പത്തെത്തുടര്‍ന്ന് പ്രതിരോധ നടപടിയായി എസ്‌മെറാള്‍ഡാസ് റിഫൈനറിയിലെയും എഒടിഇ പൈപ്പ്ലൈനിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംസ്ഥാന എണ്ണക്കമ്പനിയായ പെട്രോക്വാഡോര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്