ഇസ്ലാമാബാദ്: നിയന്ത്രണ രേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ച് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ട ശക്തമായ നടപടികളില്‍ ഭയന്നാണ് സേനാവിന്യാസം വര്‍ധിപ്പിച്ചത്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന പരിശീലന മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയില്‍ 'ഓപ്പറേഷന്‍ ആക്രമണ്‍' എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിക്കുകയും റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തത്.
ഇന്ത്യയുടെ നിര്‍ണായക തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കാന്‍ സാധിക്കും എന്ന് ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ വ്യോമപാതയും വാഗാ അതിര്‍ത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് പാകിസ്ഥാന്റെ വ്യോമപാതയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന തീരുമാനമാണ് പാക് സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ടത്. പിന്നാലെ വാഗ അതിര്‍ത്തി അടയ്ക്കുകയും അതുവഴി എത്തിയവര്‍ ഏപ്രില്‍ 30 ന് മുമ്പായി സ്വരാജ്യത്തേക്ക് മടങ്ങിപ്പോകണം എന്ന അറിയിപ്പ് നല്‍കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്