കൊല്ലം: കൂട്ടുകാരുമൊത്ത് കളിക്കാൻ പോയതിന് 11കാരനെ പിതാവ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിച്ചതായി റിപ്പോർട്ട്. പത്തനാപുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കുഞ്ഞിനോട് ക്രൂരകൃത്യം നടത്തിയ ഇയാളെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കാരമ്മൂട് സ്വദേശി വിൻസുകുമാർ ആണ് മകനെ ഉപദ്രവിച്ചതിന് അറസ്റ്റിലായത്. കുട്ടി കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിന്റെ പ്രകോപനത്തിൽ വിൻസുകുമാർ കുട്ടിയുടെ തുടയിലും കാൽമുട്ടിന് താഴെയും കമ്പിചൂടാക്കി സാരമായ പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുട്ടിയിൽ നിന്നും അമ്മയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. പത്തനാപുരത്തെ ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്