സൗദിക്ക് വമ്പൻ വാഗ്ദാനവുമായി യുഎസ്; 100 ബില്യൺ ഡോളർ ആയുധ പാക്കേജ് പരിഗണയിൽ 

APRIL 24, 2025, 10:37 PM

വാഷിംഗ്‌ടൺ : സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലവരുന്ന ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാൻ അമേരിക്ക.

മെയ് 13 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കുമ്പോൾ ഇരു രാജ്യങ്ങളും ഈ കരാറിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ കരാർ സൗദി അറേബ്യയുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അമേരിക്കയ്ക്ക് ഒരു പ്രധാന സാമ്പത്തിക കരാറായി മാറുകയും ചെയ്യും. ഈ ഘട്ടത്തിൽ, ഈ ആയുധ കരാറിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

ട്രംപിന്റെ താരിഫ്  സൗദി സമ്പദ്‌വ്യവസ്ഥയിലും വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്.  ഈ വിഷയങ്ങളെല്ലാം യോഗത്തിൽ ചർച്ച ചെയ്യും.

മെയ് 13 ന് ആരംഭിക്കുന്ന തന്റെ ആദ്യ ജിസിസി സന്ദർശനത്തിൽ ട്രംപ് ആദ്യം സൗദി അറേബ്യ സന്ദർശിക്കും. ഗാസയിലെ ആക്രമണവും റഷ്യ-ഉക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam