ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ ഒഴിവാക്കി ഡ്രീം ഇലവൻ ഫാന്റസി ക്രിക്കറ്റ് ലീഗ് രംഗത്ത്. ഓരോ മത്സരങ്ങളിലെയും ഇലവൻ തെരഞ്ഞെടുത്ത് അവരുടെ മികവിനനുസരിച്ച് ആരാധകർക്ക് പരസ്പരം കളിക്കാനുള്ള അവസരമാണ് ഡ്രീം ഇലവൻ ഒരുക്കിയിരുന്നത്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ഡ്രീം ഇലവൻ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡ്രീം ഇലവനിൽ സാധാരണ ഉണ്ടാകാറുള്ളത്.
എന്നാൽ നേരത്തെ, പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ തത്സമയ സംപ്രേഷണം നൽകുന്നതിൽ നിന്ന് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡും പിൻമാറിയിരുന്നു. ഇനി പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഫാൻകോഡ് തന്നെ ഔദ്യോഗികമായി പ്രസ്ഥാപിക്കുകയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്