കാബൂൾ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. പഹൽഗാം ഭീകരാക്രമണം അപലപനീയമെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും ആണ് താലിബാൻ വ്യക്തമാക്കിയത്.
അതേസമയം മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് ഭീകരാക്രമണം എന്നും ഇസ്‍ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്